-
-
Office hours: Mon - Fri 10.00 am - 5.00 pm
Office hours: Mon - Fri 10.00 am - 5.00 pm
ഊർ എന്ന് തമിഴ് പദത്തിൽ അവസാനിക്കുന്ന സ്ഥലനാമങ്ങൾ കേരളത്തിൽ ധാരാളമാണ്. തമിഴ് സംസ്കാരവുമായി അടുപ്പമുണ്ടായിരുന്നതിനാലാകാം മൂക്കന്നൂർ എന്ന പേര് വന്നത്. അതിപുരാതന കാലത്ത് ജനനിബിഡമായിരുന്ന ഈ പ്രദേശം പ്രകൃതിക്ഷോഭം പോലുള്ള കാരണങ്ങളാൽ ജനവാസമില്ലാതായെന്നും സമീപകലത്ത് ജനവാസം പുനരാരംഭിച്ചതാണെന്നും അനുമാനിക്കുന്നു.
ദശാബ്ദങ്ങൾക്കു മുമ്പ് ചീനംചിറയിൽ കണ്ടെത്തിയ കൽപടവുകളും, കൽക്കെട്ടുകളും പുതംകുറ്റി ഭാഗത്ത് കാണപ്പെട്ട മുനിയറകളും മൺഭരണികളും നൂറ്റാണ്ടുകൾ പഴക്കമുള്ള കൂട്ടാല ദേവീക്ഷേത്രവും സമീപത്തെ ആൽമരവും, തേവർക്ക ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട ആറാട്ടു പുഴയും മുകളിൽപ്പറഞ്ഞ അനുമാനത്തെ ബലപ്പെടുത്തുന്നു.
മൂക്കന്നൂർ ഒരു കാർഷിക ഗ്രമമാണ്. ഇവിടത്തെ പൂർവ്വീകർ കൃഷിയെ ജീവിത മാർഗ്ഗമായി സ്വീകരിച്ചവരാണ്. ഭൂപ്രകൃതിയനുസരിച്ചു മുക്കന്നുരിന്റെ വടക്ക് കിഴക്ക് ഭാഗം ഉയർന്നതും മലമ്പ്രദേശവുമാണ്. തെക്ക് പടിഞ്ഞാറു ഭാഗം താഴ്ന്ന പ്രദേശവും സമതലവുമാണ്. ഇവിടെ ഫലഭൂയിഷ്ഠമാണ്. മലമ്പ്രദേശം പാറക്കെട്ടുകൾ നിറഞ്ഞതാണ്.
മഴയിൽ നിന്നും ആണ് പ്രധാനമായും ജലം ലഭിക്കുന്നത്. ഇതിന് പുറമെ ചാലക്കുടി പുഴയിൽ നിന്ന് ഇടതുകര മെയിൽ കനാലിലൂടെ ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട്. കൂടാതെ പൂതംകുറ്റി നോർത്ത്, പൂതംകുറ്റി സൗത്ത്, ദേവഗിരി, അട്ടാറ, മഞ്ഞപ്ര, കൊമര പാടം, ആഴകം, മുണ്ടപ്പിള്ളി ബ്രാഞ്ച് കനാലിലൂടെ ജലസേചനം സാധ്യമാകുന്നു. ഇടമലയാർ കനാലിലൂടെ തുറവൂർ നിന്ന് വരുന്ന ജലം കാളാർകുഴി ഭാഗത്തെ ജലക്ഷാമം പരിഹരിക്കുന്നു.
ഇതിന് പുറമെ ചാലിൽചിറ, ചീനംചിറ, വലിയചിറ, കൊച്ചുചിറ, എങ്ങളിചിറ, പറമ്പിചിറ, വാതക്കാട് ചിറ, കടുംപാടം കിഴക്കേചിറ, കടുംപാടം പടിഞ്ഞാറെ ചിറ, ചാണേക്കാട്ട് ചിറ, അട്ടാറ കിഴക്കെ ചിറ, അട്ടാറ പടിഞ്ഞാറെ ചിറ, പഴംചിറ, പറമ്പയം ചിറ, ഒലിവേലി ചറ, കുണ്ടുംപാടം ചിറ, പാപ്പിള്ളി ചിറ, കോഴിക്കുളം, പട്ടരുകുളം, കണച്ചികുളം, ആറാട്ടുപുഴ, ഭരണിപ്പറമ്പ് തോട്, മൂലേപ്പാറ തോട്, പുല്ല തോട്, എത്തളി, കൊമരപാടം തോട് തുടങ്ങിയവയെല്ലാം മൂക്കന്നൂരിലെ പൊതുജല സ്രോതസ്സുകളാണ്.
മൂക്കന്നൂരിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ
കൂട്ടാല ക്ഷേത്രം – നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന ദേവാലയം – 1884
ആഴകം സെന്റ് മേരീസ് ഹെര്‍മോണ്‍ ദേവാലയം – 1904
വാര്‍ത്ത പത്രം- നസ്രാണി ദീപിക – 1910
മൂക്കന്നൂർ സർക്കാർ എൽ. പി. സ്കൂൾ – 1913
തിരുഹൃദയ അനാഥശാല – 1915
ഡോ ഉമ്മൻറെ ആശുപത്രി (നിലവിലില്ല) – 1931
ബി. വി. എം. നടന കലാസമിതി (നിലവിലില്ല) -1931
റൂറൽ സെൻട്രൽ ലൈബ്രറി- 1947
തിരുഹൃദയ അനാഥശാല യു. പി. സ്കൂൾ – 1948
ആഴകം സർക്കാർ എൽ. പി. സ്കൂൾ – 1930
പോസ്റ്റ് ഓഫീസ് മൂക്കന്നൂർ – 1951
താബോർ ഹോളി ഫാമിലി എൽ. പി. സ്കൂൾ – 1951
മാർ അഗസ്റ്റിൻ ജൂബിലി സ്മാരക ആശുപത്രി MAGJ- 1951
മൂക്കന്നൂർ – തുറവൂർ പഞ്ചായത്ത്- ആസ്ഥാനം – തുറവൂർ- 1953
ബസ് സർവ്വീസ് ആരംഭിച്ചത് – 1953
ചാലക്കുടി ഇടതുകരകനാൽ – 1956
വൈദ്യുതി – 1957
മൂക്കന്നൂർ സർവ്വീസ് സഹകരണ ബാങ്ക് – 1960
തിരുഹൃദയ അനാഥശാല ഹൈസ്കൂൾ – 1966
ടെലിഫോൺ – 1968
മൂക്കന്നൂർ പഞ്ചായത്ത് നിലവിൽ വന്നത് – 1969
ഫെഡറൽ ബാങ്ക് മൂക്കന്നൂർ ശാഖ – 1961
കൂട്ടാല ക്ഷേത്രം
മൂക്കന്നൂർ St. മേരീസ് ഫൊറോന ദേവാലയം
ആഴകം സെന്റ് മേരീസ് ഹെര്‍മോണ്‍ ദേവാലയം
തിരുഹൃദയ അനാഥശാല ഹൈസ്കൂൾ
മാർ അഗസ്റ്റിൻ ജൂബിലി സ്മാരക ആശുപത്രി MAGJ
Mookkannoor Panchayath
Mookkannoor ,Ernakulam, Kerala 683577
© Copyright 2024 by LeadsNdeals for Mookkannoor Gramapanchayath
WhatsApp us